Menu Close

ഗുരുവായൂരിലെ കാര്‍ഷികപുരോഗതി

തൃശൂർ ജില്ലയിലെ ഗുരുവായൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാലസ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ഗുരുവായൂരിലെ കാര്‍ഷികപുരോഗതി

✓ മണ്ഡലത്തിലെ കോള്‍പ്പാടങ്ങളില്‍ RIDF പദ്ധതി പ്രകാരം 5.5 കോടി രൂപയുടെ പ്രവർത്തികള്‍.

✓ കോള്‍പ്പാടത്ത് RKI പദ്ധതി പ്രകാരം 2.05 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങള്‍.

✓ 1.33 കോടി രൂപയുടെ മണ്ണുസംരക്ഷണ പ്രവർത്തനങ്ങൾ.

✓ 85 ഹെക്ടറിൽ ജൈവകൃഷി.

✓ 80 ഹെക്ടറില്‍ രാമച്ചക്കൃഷി.

✓ 3 പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്കുകൾ ആരംഭിച്ചു.

✓ 2 കേരഗ്രാമങ്ങൾ ആരംഭിച്ചു.

✓ 46 ഹെക്ടർ തരിശുനിക്കൃഷി ഉൾപ്പെടെ 50 ഹെക്ടറിൽ പുതുകൃഷി.

✓ പുതിയ 167 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.

✓ 90 ഫാം പ്ലാനുകൾ തുടങ്ങി.

✓ പുതിയ 840 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ 3 നാളികേര സംഭരണകേന്ദ്രങ്ങൾ ആരംഭിച്ചു.