തൃശൂർ ജില്ലയിലെ കുന്നംകുളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കുന്നംകുളത്തിലെ കാര്‍ഷികപുരോഗതി
✓കോൾനിലങ്ങളുടെ വികസനത്തിനായി മണ്ഡലത്തില്‍ മാത്രം RKI പദ്ധതി പ്രകാരം 4.15 കോടി രൂപയുടെ അടിസ്ഥാനസൗകര്യപ്രവർത്തനങ്ങൾ പൂർത്തിയാക്കി.
✓ ചൊവ്വന്നൂരിൽ പുതിയ നാളികേര സംഭരണകേന്ദ്രം ആരംഭിച്ചു.
✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 6 നൂതന സംരംഭങ്ങൾ ആരംഭിച്ചു.
✓ 9 ഹെക്ടറിൽ ജൈവകൃഷി.
✓ കുന്നംകുളം കൃഷിഭവനിൽ മൂല്യവർദ്ധിതോൽപന്നങ്ങളുടെ നിർമ്മാണയൂണിറ്റ് ആരംഭിച്ചു.
✓ 72 ഹെക്ടർ തരിശുനിലക്കൃഷി.
✓ 82 ഹെക്ടറിൽ പുതുകൃഷി.
✓ 114 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 90 മാതൃകാകൃഷിത്തോട്ടങ്ങൾ ആരംഭിച്ചു.
✓ പുതിയ 1580 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.