കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപനത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജല മത്സ്യകൃഷി’ എന്ന വിഷയത്തില്‍ 2024 മേയ് 31ന് പരിശീലനം സംഘടിപ്പിക്കും. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഓഫീസ് സമയങ്ങളില്‍ ഫോണ്‍ നമ്പറില്‍ മേയ് 31ന്…
കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബറിന്റെ നടീൽവസ്തുക്കളുടെ ഉത്പാദനം, വിവിധ റബ്ബറിനങ്ങളുടെ പ്രത്യേകതകൾ എന്നിവയിൽ 2024 മെയ് 24-ന് രാവിലെ 10.30 മുതൽ 12.30 വരെ ഓൺലൈൻ പരിശീലനം നടത്തുന്നു.…
കേരള കാർഷിക സർവ്വകലാശാല, തൃശൂർ അഗ്രി ബിസിനസ്സ് ഇൻക്യുബേറ്ററിൽ വച്ച് 2024 മേയ് 22 ന് നടത്തപ്പെടുന്ന ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭകത്വവികസനം എന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ 9778436265 എന്ന ഫോൺ…
കൊമ്പന്‍ചെല്ലിയുടെ ആക്രമണത്തിൽനിന്ന് തെങ്ങിനെ രക്ഷിക്കുവാനും മഴക്കാലത്ത് തെങ്ങുകളിൽ കൂടുതലായി കണ്ടുവരുന്ന രോഗമായ കൂമ്പുചീയൽ ഒഴിവാക്കുവാനും ലക്ഷ്യമിട്ട് തെങ്ങിന്റെ മണ്ടവൃത്തിയാക്കൽ പദ്ധതി കൃഷിവകുപ്പും ഏലൂർ നഗരസഭയും ചേര്‍ന്നു സംഘടിപ്പിക്കുന്നു. നിലവിൽ 1500 തെങ്ങുകളാണ് ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.…
കൃഷിവകുപ്പിന്റെ കീഴിലുള്ള ആനയറ വിൽപ്പനകേന്ദ്രം വഴി അത്യുത്പാദനശേഷിയുള്ള DxT, WCT, ഓറഞ്ച്ഡോർഫ് തുടങ്ങിയ തെങ്ങിൻതൈകൾ വിൽപനയ്ക്ക് ലഭ്യമാണ്. ബുക്ക് ചെയ്യാൻ ഫോൺ – 9746692422
കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് 1109 ഹെക്ടർ കൃഷി നശിച്ചു. പ്രകൃതിക്ഷോഭം അറിയിക്കാനും വിളയിൻഷുറൻസ് സഹായങ്ങൾക്കും കൃഷിവകുപ്പ് കൺട്രോൾറൂമുകൾ തുറന്നു. ജില്ലയും ഫോൺ നമ്പറും: തിരുവനന്തപുരം- 9447242977, കൊല്ലം- 9447349503, പത്തനംതിട്ട- 9446041039, ആലപ്പുഴ…
ചീരയിലെ ഇലപുള്ളി രോഗത്തിനെതിരെയായി ഈ മിശ്രിതം ഉപയോഗിക്കാം. ആദ്യം 5 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം പാൽക്കായം ലയിപ്പിച്ച് അതിലേക്ക് 16 ഗ്രാം മഞ്ഞൾപ്പൊടിയും 8 ഗ്രാം സോഡാക്കാരവും ചേർത്തുണ്ടാക്കിയ മിശ്രിതം കലക്കുക. ഈ…
നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാൻ മണ്ണെണ്ണ കുഴമ്പ് ഉപയോഗിക്കാവുന്നതാണ്.2.5 ലിറ്റർ വെള്ളത്തിൽ 250 ഗ്രാം ബാർസോപ്പ് ചീകിയിട്ട് നന്നായി ലയിപ്പിക്കുക. ഇതിലേക്ക് നാലര ലിറ്റർ മണ്ണെണ്ണയൊഴിച്ച് 15 ഇരട്ടി വെള്ളം ചേർത്ത് യോജിപ്പിച്ച് വിളകളിൽ തളിക്കാം.
സര്‍ക്കാരിന്റെ നാളികേര വികസന കൗണ്‍സില്‍ പദ്ധതി പ്രകാരം 92,419 തെങ്ങിൻ വിതരണം ചെയ്യുന്നു. പത്താമുദയ നടീലിനായി വിതരണം നടത്തിയ ശേഷം ബാക്കിയുള്ള 86,419 തൈകള്‍ കാലവര്‍ഷാരംഭത്തോടെ കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്യും. നെടിയ ഇനമായ…
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാല വയനാട്ടിലെ പൂക്കോട് കേന്ദ്രത്തിൽ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്റന്റ്, ഗസ്റ്റ് ഫാക്കൽറ്റി (പരസ്യവിജ്ഞാപന നമ്പർ-1/2024) എന്നീ തസ്തികകളിലുള്ള താല്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികകൾക്ക് വേണ്ട…