Menu Close

Tag: agriculture

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിതരണം

എറണാകുളം ജില്ലയിലെ കോലഞ്ചേരി മൃഗാശുപത്രിയിൽ 2 മാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 2026 ജൂലൈ 11 ന് രാവിലെ 9.30ന് വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9895205867 എന്ന നമ്പറിൽ ബന്ധപ്പെടുക.

യുവജന തൊഴിൽദാന പദ്ധതി: AIMS രജിസ്ട്രേഷൻ നിർബന്ധം

കൃഷി വകുപ്പ് നടപ്പിലാക്കിയ “ഒരുലക്ഷം യുവജനങ്ങൾക്ക് തൊഴിൽ ദാന പദ്ധതി ” യിൽ അംഗങ്ങളായ കർഷകർ 10/7/2026 ന് മുൻപായി കൃഷിഭവനിൽ എത്തി AIMS രെജിസ്ട്രേഷൻ ചെയ്യണം. പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിന് AIMS…

കാർഷിക വകുപ്പിൽ സ്റ്റേറ്റ് കോർഡിനേറ്റർ നിയമനം

കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്‌മെൻറ് ഏജൻസി (ആത്മ) പ്രോഗ്രാമിന് കീഴിൽ സ്റ്റേറ്റ് കോർഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു (ഒരു ഒഴിവ്) . പ്രായപരിധി 60…

റബ്ബർപാലിന്റെ ഉണക്കത്തൂക്കം നിർണയ പരിശീലനം

റബ്ബർപാലിലെ റബ്ബറിന്റെ ഉണക്കത്തൂക്കം (ഡി.ആർ.സി.) നിർണയിക്കുന്നതിൽ റബ്ബർബോർഡ് നടത്തുന്ന ത്രിദിന സർട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ (എൻ.ഐ.ആർ.റ്റി.) വെച്ച് 2026 ജൂലൈ 15 മുതൽ 17 വരെയുള്ള തീയതികളിൽ നടക്കും.…

ജൈവ കീട-രോഗനിയന്ത്രണ ഉൽപ്പന്നങ്ങൾ ലഭ്യം

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ ജൈവരോഗ കീടനിയന്ത്രണ സൂക്ഷ്മാണുക്കളും ജീവാണുവളങ്ങളും വ്യാപകമായി ഉല്പാദിപ്പിച്ച് വിതരണത്തിന് തയ്യാറായിരിയ്ക്കുന്നു.  രോഗനിയന്ത്രണത്തിന് സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ് ഫ്ലൂറസൻസ്, ട്രൈക്കോഡർമ വിരിഡെ എന്നിവ പൊടി രൂപത്തിലും…

SMAM ആനുകൂല്യങ്ങൾ: സംശയനിവാരണ ഫോൺസേവനം

കർഷകർക്ക് കുറഞ്ഞ ചെലവിൽ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്ന സബ് മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതിയെക്കുറിച്ചും അതിൽ രജിസ്റ്റർ ചെയ്ത് ആനുകൂല്യങ്ങൾ ലഭിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം. ‘സ്മാം’ പദ്ധതി…

DAESI ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

വളം-സസ്യസംരക്ഷണ രാസവസ്തുക്കളുടെ വിൽപ്പനകേന്ദ്രം ആരംഭിക്കാൻ ആവശ്യമായ നിയമപരമായ യോഗ്യത നേടുന്നതിനുള്ള ദേശി (DAESI) ഡിപ്ലോമ കോഴ്‌സ് കൃഷി വിജ്ഞ്യാൻ കേന്ദ്ര ( KVK) പത്തനംതിട്ടയിൽ ഉടൻ ആരംഭിക്കുന്നു. MANAGE, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ മാർഗനിർദേശത്തിൽ…

കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിക്കുന്നു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലയിലെ തേവലക്കര കൃഷിഭവനിൽ വച്ച് കർഷക സഭയും ഞാറ്റുവേല ചന്തയും നാളെ (2026 ജൂലൈ 03 വെള്ളിയാഴ്‌ച) രാവിലെ 10.00 മണിക്ക് തേവലക്കര ഗ്രാമപഞ്ചായത്ത്…

പൈനാപ്പിൾ രോഗനിയന്ത്രണ മാർഗങ്ങൾ

നീർവാർച്ച കുറഞ്ഞ സ്ഥലങ്ങളിൽ പൈനാപ്പിളിന് കുമിൾ ബാധ മൂലം വേരു ചീയലും തണ്ടു ചീയലും കണ്ടു വരുന്നു. രോഗം ബാധിച്ച ചെടിയുടെ മദ്ധ്യഭാഗത്തുള്ള ഇലകൾ എളുപ്പത്തിൽ ഊരിപ്പോരുന്നതും അവയുടെ കടഭാഗം അഴുകി ദുർഗന്ധം വമിക്കുന്നതുമാണ്…

ഓണവിളവിനായി പച്ചക്കറി വിത്ത് പാക്കറ്റുകൾ ലഭ്യം

“ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കരവാളൂർ, തൃക്കടവൂർ കൃഷിഭവനുകളിലും പത്തനംതിട്ട ജില്ലയിലെ മല്ലപുഴശേരി കൃഷിഭവനിലും ഗുണമേന്മയുള്ള പച്ചക്കറി വിത്തു പാക്കറ്റുകൾ 10 രൂപ നിരക്കിൽ വില്പനയ്ക്ക്. താല്പര്യമുള്ള കർഷകർ കൃഷിഭവനുമായി…