Menu Close

Tag: വാര്‍ത്താവരമ്പ്

നെല്ലിയാമ്പതിയില്‍ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ്

നെല്ലിയാമ്പതി ഗവൺമെൻറ് ഓറഞ്ച് & ആൻറ് വെജിറ്റബിൾ ഫാം NATOURA ’25 എന്ന പേരിൽ സംഘടിപ്പിക്കുന്ന അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് 2025 ഫെബ്രുവരി 6 ന് കൃഷിമന്ത്രി പി പ്രസാദ്  ഉദ്ഘാടനം ചെയ്യുന്നു.…

കുട്ടനാട്ടില്‍ ബ്ലാസ്റ്റ് രോഗം

കുട്ടനാട്ടിൽ പുഞ്ചകൃഷിയിറക്കിയ, പ്രത്യേകിച്ച് മനുരത്ന ഇനം കൃഷി ചെയ്ത പാടശേഖരങ്ങളിൽ ബ്ലാസ്റ്റ് രോഗത്തിൻ്റെ സാന്നിദ്ധ്യം കാണുന്നു. രോഗം ബാധിച്ച നെല്ലോലകളിൽ കണ്ണിൻ്റെ ആകൃതിയിൽ പ്രത്യക്ഷപ്പെടുന്ന പൊട്ടുകളുടെ മദ്ധ്യഭാഗം ചാരനിറമുള്ളതും അരികുകൾ കടുംതവിട്ടുനിറത്തിലുള്ളതും ആയിരിക്കും. രോഗം…

കേരളം ക്ഷീരോദ്പാദനത്തിൽ താമസിയാതെ സ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

ക്ഷീരോത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരും മൃഗസംരക്ഷണ വകുപ്പും മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ തിരുമാറാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ തിരുമാറാടി ഗവർമെൻറ് ഹയർ സെക്കൻഡറി…

കൃഷിഭൂമി കര്‍ഷകരില്‍ത്തന്നെ നിലനിര്‍ത്താന്‍ നിയമം കൊണ്ടുവരും: കൃഷിമന്തി പി പ്രസാദ്

കൃഷി ഭൂമി കർഷകന്റെതായി നിലനിൽക്കേണ്ടത് ഭക്ഷ്യസുരക്ഷക്ക് അനിവാര്യമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കേരള കാര്‍ഷികസര്‍വകലാശാലയുടെ 54 മത് സ്ഥാപിത ദിനാഘോഷം വെള്ളാനിക്കര കെ.എ.യു. സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ലക്ഷ്യം…

ചെറുവയൽ രാമന് കാർഷിക സർവ്വകലാശാലയുടെ ‘പ്രൊഫസ്സർ ഓഫ് പ്രാക്ടീസ്’ പദവി

പ്രമുഖ നെൽക്കർഷകനും പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷകനുമായ പത്മശ്രീ ചെറുവയൽ രാമന് കാർഷികസർവ്വകലാശാലയുടെ ‘പ്രൊഫസ്സർ ഓഫ് പ്രാക്ടീസ്’ പദവി നൽകും. കാർഷികസർവ്വകലാശാലയുടെ സ്ഥാപിതദിനാഘോഷം ഉദഘാടനം ചെയ്യവേ കൃഷിമന്ത്രിയും സർവ്വകലാശാല പ്രോ ചാൻസലറുമായ പി പ്രസാദാണ് ഇക്കാര്യം…

ചാലിയം മാതൃകാമത്സ്യഗ്രാമത്തിലെ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

ചാലിയം മാതൃകാമത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതിയായ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ഫിഷ് പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് കിയോസ്‌ക് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി മത്സ്യവിൽപ്പന കിയോസ്ക്, ഓൺലൈൻ മത്സ്യവിപണനത്തിന് ഇ-സ്‌കൂട്ടർ എന്നീ സംരംഭങ്ങൾക്കായി താൽപ്പര്യമുള്ളവരിൽ നിന്ന്…

കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 54 വയസ്സ്. ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം

കേരള കാര്‍ഷികസര്‍വകലാശാലയുടെ 54 -ാമത് സ്ഥാപിത ദിനാഘോഷം 2025 ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് തൃശൂര്‍, വെള്ളാനിക്കര കെ.എ.യു. സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച നടക്കുന്നു. ആഘോഷത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും.…

തെങ്ങുകയറാന്‍ പരിശീലനം; സൗജന്യമായി യന്ത്രവും

കേന്ദ്ര കൃഷിമന്ത്രാലയത്തിൻ്റെ കീഴിലുള്ള നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തില്‍ തെങ്ങുകയറ്റ പരിശീലനം നല്‍കുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ തിരുവനന്തപുരം വെള്ളായണിയിലുള്ള റിസർച്ച് ടെസ്റ്റിംഗ് ട്രെയ്നിംഗ് (ആർ.ടി.ടി) സെന്ററിൽ വച്ച് 2025 ഫെബ്രുവരി 17 മുതൽ 22…

കൃഷിസമ്യദ്ധിയുടെ ഉദ്ഘാടനം തൃത്താലയില്‍

ഞങ്ങളും കൃഷിയിലേക്ക്” എന്ന ജനകീയപദ്ധതിയുടെ രണ്ടാംഘട്ടമായ കൃഷിസമ്യദ്ധി പദ്ധതിയുടെ ഉദ്ഘാടനം തൃത്താലയില്‍. വി.കെ കടവ് ലുസൈൽ പാലസിനു സമീപം 2025 ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം 3.30 നു നടക്കുന്ന ഉദ്ഘാടന സമ്മേളനം കൃഷിമന്ത്രി…

വന്യജീവി സംരക്ഷണ ഭേദഗതി നിയമത്തില്‍ പരിശീലനം

വനം വകുപ്പിലെ മദ്ധ്യമേഖലയുടെ കീഴില്‍വരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്യജീവി സംരക്ഷണ ഭേദഗതി നിയമം 2022 സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ മദ്ധ്യമേഖലാ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടി മദ്ധ്യമേഖലാ ചീഫ്…