കാലവര്‍ഷം കേരളത്തിലെത്തിയെങ്കിലും അതിപ്പോള്‍ ദുര്‍ബലമാണെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണങ്ങളില്‍ കാണുന്നത്. ജൂണ്‍ പകുതിയോടെ മാത്രമേ കേരളത്തില്‍ കാലവര്‍ഷം ശക്തമാകൂ എന്നാണ് കണക്കുകൂട്ടല്‍. അതിശക്തമായ മഴയുടെ സാധ്യത ഒരു ജില്ലയിലും വരുന്നയാഴ്ചയില്‍ കാണുന്നില്ല എന്നാണ് പ്രവചനം. വിവിധ…
പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2024 ജൂൺ 1 ന് ‘നെൽകൃഷി’ എന്ന വിഷയത്തിൽ ഏകദിന പരിശീലനം നൽകുന്നു. ഫോൺ – 0466 2212279, 0466 2912008, 6282937809
കേരളത്തിൽ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് സ്ഥിരീകരിച്ചു. കണ്ണൂരാണ് ആദ്യമെത്തിയത്. അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചില ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ മേഘങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവിടനിന്നിങ്ങോട്ടുള്ള കാറ്റിനെ ആശ്രയിച്ചാണ് കേരളത്തിലെ…
ചെടികളുടെ പരിപാലനം കൃത്യതയോടെ നടക്കാന്‍ മണ്ണിന്റെ പിഎച്ച് മൂല്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാത്തവണയും കൃഷി ആരംഭിക്കുന്നതിനു മുമ്പായി പിഎച്ച് മൂല്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. തുള്ളിനന പോലുള്ള ഹൈടെക് കൃഷിരീതികള്‍ പിന്തുടരുന്ന കർഷകര്‍ക്ക് തങ്ങളുടെ മണ്ണിന്റെ പിഎച്ച്…
മത്സ്യത്തൊഴിലാളികള്‍ക്കായി മത്സ്യഫെഡ് നടപ്പിലാക്കുന്ന അപകടഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകാവാം. ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയാണ്. അപകടമോ മരണമോ, അപകടത്തെ തുടര്‍ന്ന് സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക്…
എറണാകുളം ജില്ലയിലെ അയ്യമ്പുഴ കൃഷിഭവനില്‍ മികച്ചയിനം തെങ്ങിന്‍തൈകള്‍ വിതരണത്തിനെത്തി. കുറ്റ്യാടി, ചാവക്കാട് കുള്ളന്‍ ഇനങ്ങള്‍ ഒന്നിന് 50 രൂപ നിരക്കിലും സങ്കരയിനം തൈകൾ 125 രൂപയ്ക്കും ലഭിക്കും.
2024 ഫെബ്രുവരി മാസം മുതല്‍ സംസ്ഥാനത്തുണ്ടായ ഉഷ്ണതരംഗത്തില്‍ കൃഷിനാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് AIMS പോര്‍ട്ടലില്‍ അപേക്ഷിക്കാനുളള സമയപരിധി 2024 ജൂൺ 30 വരെ നീട്ടി കൃഷിഡയറക്ടര്‍ ഉത്തരവിട്ടു. കര്‍ഷകര്‍ക്ക് അതാത് കൃഷിഭവനിലെ FIR (പ്രഥമ വിവര…
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മത സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്ക് വനം വകുപ്പ് നഴ്സറികളിൽ…
കൊല്ലം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ കോഴിമുട്ടകള്‍, ഒരു ദിവസം പ്രായമായ മുട്ടകോഴിക്കുഞ്ഞുങ്ങള്‍, നാടന്‍/ അലങ്കാര കോഴിക്കുഞ്ഞുങ്ങള്‍ എന്നിവ വില്‍ക്കുന്നു. ബുക്കിങ്ങിനായി ഫോണ്‍ : 0479 2452277.
അടുത്ത ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പല ജില്ലകളിലും ഓറഞ്ചുജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാപ്രവചനംഓറഞ്ചുജാഗ്രത2024 മെയ് 29 ബുധന്‍ : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…