Menu Close

Tag: കര്‍ഷകര്‍

പരിശീലന പരിപാടി

ക്ഷീരവികസന വകുപ്പിൻ്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 2025 ഫെബ്രുവരി 14 മുതൽ 15 വരെ 2 ദിവസങ്ങളിലായി “സുരക്ഷിതമായ പാൽ ഉല്പാദനം” എന്ന വിഷയത്തിൽ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.…

മത്സ്യോല്പന്ന സംരംഭകർക്കായി സീ-ഫിഷ് ഫെസിലിറ്റി സെന്റെർ

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നബാർഡിൻ്റെ ധനസഹായത്തോടെ മത്സ്യോൽപ്പന്ന സംരംഭകർക്കുവേണ്ടി പുതിയ ഫെസിലിറ്റി സെൻ്റർ ആരംഭിക്കാൻധാരണയായി. സെന്റർ ഓഫ് എക്സലൻസ് ഫോർ ഫുഡ് ഇന്നോവേഷൻസ് ആൻഡ്സ്റ്റാർട്ടപ്പ് ഹബ് എന്നറിയപ്പെടുന്ന പുതിയ സെൻ്ററിന്റെ ചുരുക്കപ്പേര് കടൽമത്സ്യത്തെസൂചിപ്പിക്കും വിധം…

മണ്ണെണ്ണപ്പെർമിറ്റ് പുതുക്കാം

കോഴിക്കോട് ജില്ലയിലെ മത്സ്യബന്ധനയാനങ്ങൾക്കും കാർഷികാവശ്യത്തിനുമുള്ള മണ്ണെണ്ണപ്പെർമിറ്റ് 2025 വർഷത്തേക്ക് പുതുക്കിനൽകുന്നു. പെർമിറ്റുകൾ പുതുക്കുന്നതിനായി അപേക്ഷകർ നിശ്ചിതഫീസ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസർമാർക്ക് അപേക്ഷ നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ:…

കന്നുകാലി ഇൻഷുറൻസിന് ധനസഹായം

കോട്ടയം ജില്ലാ പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരവികസന വകുപ്പ് മുഖേന കന്നുകാലികളെ ഇൻഷുർ ചെയ്യുന്നതിന് കർഷകർക്ക് ധനസഹായം അനുവദിക്കുന്നു. താൽപര്യമുള്ളവര്‍ വിശദവിവരത്തിന് അതാത് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ക്ഷീരവികസനയൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് കോട്ടയം…

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ പരിശീലനം

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയവയിലാണ് പരിശീലനം. 2025 ഫെബ്രുവരി 10 മുതല്‍ 14 വരെ…

വാഴയിൽ നിന്നുള്ള മൂല്യവർധിതോത്പന്നങ്ങളില്‍ പരിശീലനം

ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് 2025 ഫെബ്രുവരി 10, 11 തീയതികളിൽ വാഴയിൽ നിന്നുള്ള മൂല്യവർധിതോത്പന്ന നിർമ്മാണത്തില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. വാഴപ്പിണ്ടിയിൽനിന്നുള്ള ഹെൽത്ത് ഡ്രിങ്ക്സ്, ബനാന ഫിഗ്, ചെറു വാഴയിനങ്ങളിൽനിന്നുള്ള ഹെൽത്ത് മിക്സ്,…

കൂണ്‍കൃഷിയില്‍ പരിശീലനം തിരുവനന്തപുരത്ത്

തിരുവനന്തപുരം, കരമനയിൽ കേരള കാർഷികസർവകലാശാലയുടെ കീഴില്‍ പ്രവർത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ വച്ച് കൂൺ കൃഷിയില്‍ ഏകദിനപരിശീലന പരിപാടി നടക്കുന്നു. 2025 ഫെബ്രുവരി 20 നാണ് പരിശീലനം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 500 രൂപ…

ശുദ്ധമായ പാലുൽപ്പാദനത്തില്‍ പരിശീലനം

തിരുവനന്തപുരം പട്ടത്ത് ക്ഷീരവികസന വകുപ്പിൻ്റെ കീഴിലുള്ള പരിശീലന കേന്ദ്രത്തിൽ വച്ച് 2025 ഫെബ്രുവരി 10, 11 തീയതികളിൽ “ശുദ്ധമായ പാലുൽപ്പാദനം” എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്…

റബ്ബറിനുള്ള സഹായപദ്ധതികളറിയാന്‍ വിളിക്കൂ

റബ്ബറധിഷ്ഠിത ചെറുകിടവ്യവസായങ്ങള്‍ തുടങ്ങാന്‍ ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ നല്‍കുന്ന ധനസഹായ പദ്ധതികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2025 ഫെബ്രുവരി 05 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ…

പച്ചച്ചാണകം വില്‍പ്പനയ്ക്ക്

തിരുവനന്തപുരം, വിതുര ജഴ്സി ഫാമില്‍ പച്ചച്ചാണകം ഒരു ടണ്ണിന് 1500/- രൂപ നിരക്കില്‍ വില്‍പ്പനക്ക് ലഭ്യമാണ്. താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോൺ നമ്പര്‍: 9495582387.