Menu Close

Tag: വാര്‍ത്താവരമ്പ്

കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ്

കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളിലേക്ക് 6 മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു (മാസം 5000/- രൂപ വീതം). വി.എച്ച്. എസ് .സി (അഗ്രി) പൂര്‍ത്തിയാക്കിയവര്‍ക്കും. അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗാനിക് ഫാര്‍മിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 2024…

കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്‍റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം

സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം നൂറുദിന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കതിര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്‍റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം 2024 സെപ്റ്റംബർ ഒമ്പതാം തീയതി മൂന്നു മണിക്ക് അങ്കമാലി സിഎസ്ഐ ഹാളില്‍…

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി: വിളവെടുപ്പ് ഉദ്ഘാടനം 11 ന്

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സെക്രട്ടറിയേറ്റ് അങ്കണത്തില്‍ നടപ്പിലാക്കിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടന കര്‍മ്മം 2024 സെപ്റ്റംബർ 11 ബുധനാഴ്ച രാവിലെ 11.00 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു.

പപ്പായയിലെ മീലി മൂട്ട

ഇലകളിലും കായകളിലും തണ്ടിലും കണ്ടു വരുന്ന പഞ്ഞിപോലെയുള്ള വസ്തുക്കളാണ് കീടബാധയുടെ ലക്ഷണം. പ്രാണികൾ ഇലകളിൽ നിന്നും തണ്ടിൽ നിന്നും നീരൂറ്റിക്കുടിക്കുന്നു. ഇലകൾ ചുരുണ്ട് മഞ്ഞനിറത്തിൽ കൊഴിയുന്നു. ഇവയെ നിയന്ത്രിക്കാൻ വേപ്പെണ്ണ എമൽഷൻ തളിക്കുക. വെർട്ടിസീലിയം…

പ്ലാവിലെ റൈസോപസ്സ് കായചീയൽ രോഗം

പൂവിലും, വളരുന്ന കായകളിലുമാണ് ചീച്ചിൽ ആദ്യം കാണപ്പെടുന്നത്. ചാരനിറത്തിലുള്ള പൂപ്പലിന്റെ വളർച്ച കായ്കളുടെ കടക്കൽ നിന്നും കണ്ടുതുടങ്ങുന്നു. കറുത്ത നിറത്തിലുള്ള ഇടതിങ്ങിയ വെൽവെറ്റ് വളർച്ച കായ്കളെ മൂടുന്നു. അടുത്ത ഘട്ടത്തിൽ കായ്കൾ കൊഴിഞ്ഞുപോകുന്നു. നിയന്ത്രിക്കാനായി…

‘തീറ്റപ്പുല്‍കൃഷിയില്‍ രണ്ടുദിവസത്തെ പരിശീലനം

ക്ഷീരവികസനവകുപ്പിനു കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റ പ്പുല്‍കൃഷിയില്‍ രണ്ടുദിവസത്തെ പരിശീലനം നല്‍കുന്നു. 2024 സെപ്തംബര്‍ 9,10 തീയതികളിലാണ് പരിശീലനം. താല്‍പര്യമുള്ള ക്ഷീരകര്‍ഷകർ 9447479807, 9496267464,…

ആടുവളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2024 സെപ്തംബര്‍ മാസം 6, 7 തീയ്യതികളില്‍ ആടുവളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. പരിശീലനക്ലാസില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്തംബര്‍…

സംസ്ഥാനത്ത് ജാഗ്രതാനിർദ്ദേശം ഇന്നുമാത്രം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത03/09/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ…

റബ്ബര്‍ബോര്‍ഡ് നല്‍കുന്ന ലൈസന്‍സുകളെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാം

റബ്ബര്‍വിപണനത്തിനും റബ്ബറുത്പന്നനിര്‍മാണത്തിനും റബ്ബര്‍ബോര്‍ഡ് നല്‍കുന്ന വിവിധതരം ലൈസന്‍സുകളെക്കുറിച്ചും അതിനായുള്ള നടപടിക്രമങ്ങളെക്കുറിച്ചും അറിയാന്‍ 2024 സെപ്റ്റംബര്‍ 4 ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ലൈസന്‍സിങ്ങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ഗീസ്…

പരിശീലനം – ‘സുരക്ഷിതമായ പാല്‍ ഉല്പാദനം’

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 11, 12 തീയതികളില്‍ 2 ദിവസത്തെ ‘സുരക്ഷിതമായ പാല്‍ ഉല്പാദനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു.…