Menu Close

Tag: വാര്‍ത്താവരമ്പ്

ഫിലിപ്പൈന്‍സ് മാതൃക, കോള്‍നിലങ്ങള്‍ക്കായി റൈസ്മില്‍…മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തില്‍ കര്‍ഷകരുടെ സജീവപങ്കാളിത്തം

കേരളത്തിലെ കാര്‍ഷികമേഖല കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രതിസന്ധികളും പ്രായോഗികമായ പരിഹാരനിര്‍ദ്ദേശങ്ങളും കൊണ്ട് അര്‍ത്ഥവത്തായ കൂടിച്ചേരലായി ആലപ്പുഴയില്‍ നടന്ന, കര്‍ഷകരും മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം. നമ്മുടെ കാർഷിക മേഖലയുടെ നേട്ടങ്ങളും കോട്ടങ്ങളും പ്രതിസന്ധികളും അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി…

കർഷക കടാശ്വാസ കമ്മീഷൻ മാർച്ച് 5ന്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 മാർച്ച് 5ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്തും വേൾഡ് മാർക്കറ്റ് വളപ്പിലെ കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം…

മുളിയാർ ഗ്രാമപഞ്ചായത്ത് തണ്ണിമത്തൻ കൃഷി വിളവെടുപ്പ്

മുളിയാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ന്റെ നേതൃത്വത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി കുടുംബശ്രീ ജെ എൽ ജി…

കാർഷിക കർമ്മസേനക്ക് കാർഷിക യന്ത്രോപകരണങ്ങൾ നൽകി

ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻ്റെ കാർഷിക പുരോഗതിയിൽ നിർണായക സ്ഥാനം വഹിക്കുന്ന ബേഡഡുക്ക കാർഷിക കർമ്മസേനക്ക് കാർഷിക യന്ത്രോപകരണങ്ങൾ അനുവദിച്ചു. വിതരണോദ്ഘാടനം ബേഡഡുക്ക ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് എം ധന്യ നിർവ്വഹിച്ചു. ധാന്യങ്ങൾ പൊടിക്കാനുളള യന്ത്രം ,…

കോട്ടുക്കോണം മാമ്പഴസമൃദ്ധി മാമ്പഴഗ്രാമംപദ്ധതിക്ക് തുടക്കം

തിരുവനന്തപുരം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആനാട് പഞ്ചായത്തിൽ ‘കോട്ടുക്കോണം മാമ്പഴസമൃദ്ധി മാമ്പഴഗ്രാമംപദ്ധതി’യുടെ ഉദ്ഘാടനം ഡി കെ മുരളി എം എൽ എ നിർവഹിച്ചു. പ്രശസ്തമായ കോട്ടുക്കോണംമാങ്ങയുടെ ഉൽപ്പാദനവും വിപണനവുമാണ് ലക്ഷ്യം.തരിശുസ്ഥലങ്ങളിലും പബ്ലിക്, പ്രൈവറ്റ്…

ഈ കാലം കേരളത്തിന്റെ കാര്‍ഷികപുരോഗതിയുടെ കാലം: മുഖ്യമന്ത്രി

വ്യത്യസ്ത കാര്‍ഷികമേഖലകളില്‍ കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയിലെ നവകേരളനിര്‍മ്മിതിക്കായുള്ള കര്‍ഷകസംഗമത്തില്‍ നടത്തിയ വിശദീകരണത്തിന്റെ പ്രസക്തഭാഗങ്ങള്‍. മത്സ്യം വളര്‍ത്തല്‍കേരളീയരുടെ ഒഴിവാക്കാനാവാത്ത ഭക്ഷ്യവിഭവമായ മത്സ്യത്തിന്റെ ഉല്പാദനത്തില്‍ വലിയ മുന്നേറ്റം കേരളം കൈവരിച്ചു. രാജ്യത്ത്…

സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ സമഗ്ര പരിശീലനം

ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ ക്ഷീരകര്‍ഷകര്‍ക്കായി 2024 മാര്‍ച്ച് 6, 7 എന്നീ തീയതികളില്‍ സമഗ്ര പരിശീലനം നല്‍കുന്നു. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ…

ബേപ്പൂര്‍ ഫിഷറീസ് കോംപ്ലക്സ് നാടിനു സമര്‍പ്പിച്ചു

ബേപ്പൂര്‍ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായ ബേപ്പൂര്‍ ഫിഷറീസ് കോംപ്ലക്സ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനില്‍ നാടിനു സമര്‍പ്പിച്ചു. സംസ്ഥാനത്തിന്‍റെ സമ്പത് വ്യവസ്ഥയിലും ഭക്ഷ്യസുരക്ഷയിലും മത്സ്യത്തിനു നിര്‍ണായക പങ്കുണ്ടെന്നും ദേശീയ മത്സ്യ ഉല്‍പാദനത്തിന്‍റെ 13% കേരളത്തില്‍…

പവിത്രേശ്വരത്ത് കൊയ്ത്ത് ഉത്സവം

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു. ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിച്ചു. തരിശ്ശ് നെല്‍കൃഷി പദ്ധതിയിലും ജില്ലാപഞ്ചായത്തിന്റെ കതിര്‍മണി പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് 32 ഏക്കറില്‍ ഉമ…

മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

മണ്ണഞ്ചേരി പഞ്ചായത്ത് എ.എസ്. കനാലില്‍ ആരംഭിക്കുന്ന വളപ്പ് മത്സ്യകൃഷി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷിയ്ക്കായി സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡിയോടെ മീന്‍ കുഞ്ഞുങ്ങളെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. എ.എസ്.…