സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 2025 ഫെബ്രുവരി 20 ന് സാധാരണയെക്കാള്‍ 2 °C മുതല്‍ 3°C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍…
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, തിലാപ്പിയ തുടങ്ങിയയിനം മത്സ്യക്കുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും ഫെബ്രുവരി 20ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില…
കൃത്രിമനിറങ്ങളും ചേരുവകളുമില്ലാത്ത പലഹാരങ്ങള്‍ ഭക്ഷ്യസ്ഥാപനങ്ങളില്‍ നല്കാന് പദ്ധതിയിട്ട് മലപ്പുറം ജില്ലാ ഭരണകൂടം. ജീവതശൈലീരോഗങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നെല്ലിക്ക’ പദ്ധതിയുടെ ഭാഗമായാണ് ഹോട്ടലുകളിലും തട്ടുകടകളിലും എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും കൃത്രിമനിറം ചേര്‍ക്കാത്തതുമായ…
പുഞ്ചകൃഷിക്കൊയ്ത്തുമായി ബന്ധപ്പെട്ട് കൊയ്ത്തെന്ത്രങ്ങളുടെ നിരക്ക്, കൊയ്ത്തുസമയം എന്നിവയുടെ കാര്യത്തില്‍ ജില്ലാതലത്തില്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായി ആരും പ്രവര്‍ത്തിക്കരുതെന്നും തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. കൊയ്ത്തെന്ത്രങ്ങളുടെ നിരക്ക് റോഡുമാര്‍ഗ്ഗം…
കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവ വഴുതനയെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനായി കേടുവന്ന തണ്ടുകൾ, കായകൾ എന്നിവ തോട്ടത്തിൽനിന്ന് നീക്കം ചെയ്യണം. ആക്രമണം രൂക്ഷമാവുകയാണെങ്കിൽ 3 മില്ലി ക്ലോറാൻട്രാനിലിപ്രോൾ പത്ത് ലിറ്റർ വെള്ളത്തിൽ…
മത്തി-ശർക്കര മിശ്രിതം 20 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുന്നത് നെല്ലിലെ ചാഴിയെ നിയന്ത്രിക്കാൻ നല്ലതാണ്. അല്ലെങ്കിൽ കൈറ്റിൻ അധിഷ്ഠിത സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുക. ആക്രമണം രൂക്ഷമാണെങ്കിൽ പത്ത്…
കേരളം ലോകത്തിനു നല്കിയ രുചിയും സുഗന്ധവുമാണ് കുരുമുളക് എന്ന നല്ലമുളക്. കുരുമുളകിന്റെ നാടുനേടി യൂറോപ്യന്‍ശക്തികള്‍ നൂറ്റാണ്ടുനടത്തിയ യാത്രകളാണ് ആധുനികലോകത്തെത്തന്നെ വഴിതിരിച്ചുവിട്ടത്. അവരിവിടെവന്ന് കുരുമുളകുമണികള്‍ മാത്രമല്ല തൈകളും കൊണ്ടുപോയി. അപ്പോഴൊക്കെ നമ്മള് വിചാരിച്ചത് അവര്‍ക്ക് കുരുമുളകുവള്ളി…
റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്.റ്റി.) വെച്ച് 2025 ഫെബ്രുവരി 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ നടക്കും.…
ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 ഫെബ്രുവരി 19, 20 എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471-2501706 / 9388834424 എന്നീ…
വാനൂരിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തിൽ 2025 ഫെബ്രുവരി 20 മുതൽ 25 വരെ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീര കർഷകർക്കായി ക്ഷീരോൽപ്പന്ന നിർമ്മാണത്തിൽ പരിശീലന പരിപാടി നടക്കും. പ്രവേശന…