Menu Close

Tag: കര്‍ഷകര്‍

മഴസാധ്യത നിലനില്ക്കുന്നു

ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി നിലനില്കുന്നു.കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.20 ഡിസംബർ 2023 : IMD-KSEOC-KSDMA

കേരള കാര്‍ഷിക സര്‍വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

ജൈവ കൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്, കേരള കാര്‍ഷിക സര്‍വകലാശാല ആരംഭിച്ച മൂന്ന് മാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആണ് Organic Interventions for Crop Sustainability. ഈ കോഴ്സസ് പ്ലസ് ടു…

പരിശീലനം: ‘ജൈവജീവാണു വളപ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും’

പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 23 ന് 10 മണി മുതല്‍ ജൈവജീവാണു വളപ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ…

കുരുമുളക്

കുരുമുളക് തോട്ടങ്ങളിൽ തണൽ നിയന്ത്രിക്കുക. ദ്രുതവാട്ടത്തിനും പൊള്ളുരോഗത്തിനും മുൻകരുതലായി 0.2% കോപ്പർ ഓക്സി ക്ലോറൈഡ് ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും 1% വീര്യമുള്ള ബോർഡോ മിശ്രിതം ഇലകളിലും തണ്ടുകളിലും തളിച്ച് കൊടുക്കുകയും ചെയ്യുക. (കൃഷി വിജ്ഞാന…

ശീതകാല പച്ചക്കറി

ശീത കാല പച്ചക്കറികളിൽ വരാൻ സാധ്യത ഉള്ള പുഴുക്കേടിനു മുൻകരുതലായി വേപ്പധിഷ്ഠിത കീടനാശിനികൾ നിർദ്ദേശിച്ചിട്ടുള്ള തോതിൽ തളിച്ചുകൊടുക്കുക. (കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്)

പയർ

പയറിൽ വെള്ളീച്ചകളുടെആക്രമണം കാണാൻ സാധ്യതയുണ്ട്. ഇവയുടെ സാന്നിധ്യം മൊസൈക് വൈറസിന്റെ വ്യാപനത്തിന് കാരണമാകും. ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കിൽ 20 ഗ്രാം ലക്കാനിസീലിയം ലക്കാനി…

മാവ്

മാവ് പൂത്തു കണ്ണിമാങ്ങയാകുന്ന സമയം മുതൽ തന്നെ കായീച്ചകളെ നിയന്ത്രിക്കുന്നതിനായി ഫിറമോൺ കെണികൾ ഉപയോഗിക്കാവുന്നതാണ്. 15 സെന്ററിലേക്ക് ഒരു കെണി എന്ന തോതിൽ കെണി കെട്ടി തൂക്കി ഇടുകയാണ് ചെയ്യേണ്ടത്. ഇതോടൊപ്പം വീട്ടിൽ തന്നെ…

വെള്ളരിവർഗ്ഗ വിളകൾ

വെള്ളരിവർഗ വിളകളിൽ കണ്ടു വരുന്ന മൃദു രോമ പൂപ്പിനു മുൻകരുതലായി സ്യൂഡോമോണസ് ഫ്ലൂറസെൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് രണ്ടാഴ്ച ഇടവിട്ട് തളിക്കാവുന്നതാണ്. രോഗബാധ കണ്ടുതുടങ്ങിയാൽ മാങ്കോസെബ്ബ് 3 ഗ്രാം ഒരു…

പശു വളർത്തലിൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 ഡിസംബർ 27, 28 തിയ്യതികളിൽ പശു വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ 2023 ഡിസംബർ 26ന്…

തൃശൂര്‍ ജില്ലാ ക്ഷീരസംഗമം ലോഗോ ഡിസൈന്‍ ചെയ്യാം

പഴയന്നൂര്‍ ബ്ലോക്കിലെ എളനാട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന തൃശൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം 2023 – 24 നു ഉചിതമായ ലോഗോ കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കുന്നതാണ്.…