Menu Close

Tag: കര്‍ഷകര്‍

കണ്ണാറ വാഴഗവേഷണകേന്ദ്രത്തിന് അഖിലേന്ത്യാതലത്തിൽ അംഗീകാരം

ഫലവർഗ്ഗവിളകൾക്കുള്ള അഖിലേന്ത്യാ ഏകോപിതഗവേഷണപദ്ധതിയിൽ കഴിഞ്ഞവർഷത്തെ മികച്ച ഗവേഷണ- വിജ്ഞാനവ്യാപന പ്രവർത്തനത്തിന് കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കണ്ണാറയിലെ വാഴഗവേഷണകേന്ദ്രത്തിന് അഖിലേന്ത്യാതലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു. കൂടാതെ പട്ടികജാതിജനതയുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന എസ്.സി.എസ്.പി പദ്ധതിയുടെ നടത്തിപ്പിൽ ഒന്നാം സ്ഥാനവും…

ആടുവളര്‍ത്തല്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ആടുവളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. 2024 ഫെബ്രുവരി 2 നു രാവിലെ 10 മണിമുതല്‍ 5 മണിവരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത്, ആധാര്‍ കാര്‍ഡിന്റെ…

തെളിഞ്ഞ കാലാവസ്ഥയുടെ സമയം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കേരളമാകെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. തെക്കന്‍ ജില്ലകളില്‍ മാത്രമാണ് നേരിയ തോതിലെങ്കിലും മഴയ്ക്കു സാധ്യത. മുന്നറിയിപ്പുകളൊന്നുമില്ല IMD-KSEOC-KSDMA

വിവിധ വിഷയങ്ങളില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാല, ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍വെച്ച് നബാര്‍ഡ് മലപ്പുറത്തിന്റെ സാമ്പത്തികസഹായത്തോടുകൂടി കാര്‍ഷികമേഖലയില്‍ സംരംഭകത്വ സാധ്യതകളുള്ള വിഷയത്തില്‍ ഏകദിന/ദ്വിദിന പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. കൂണ്‍കൃഷി, കൂണ്‍ വിത്തുല്പാദനം, സസ്യപ്രജനനം, നഴ്സറിപരിപാലനം, പഴം-പച്ചക്കറി സംസ്കരണം, ജൈവ-ജീവാണു വളനിര്‍മ്മാണം, സൂക്ഷ്മജലസേചനം,…

കേരളത്തിലെവിടെയും വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെത്തും

ഇനി തെങ്ങുകയറാന്‍ ആളെ കിട്ടുന്നില്ല എന്ന പരാതി മതിയാക്കാം. കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങുകയറ്റത്തിനും മറ്റു കേരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തെങ്ങുകയറ്റക്കാരെ ലഭിക്കാന്‍ ഹലോ നാരിയല്‍ കോള്‍സെന്ററിന്റെ 9447175999 എന്ന നമ്പരിലേയ്ക്കു…

കാര്‍ഷികയന്ത്രവല്‍കരണം: അപേക്ഷ ഫെബ്രുവരി ഒന്നുമുതല്‍

കാര്‍ഷികമേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്‍കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ അഥവാ എസ് എം എ എം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷകക്കൂട്ടായ്മ, ഫാം…

മൃഗങ്ങളോടു ക്രൂരത പാടില്ല : മന്ത്രി ജെ ചിഞ്ചുറാണി

മൃഗങ്ങളോട് ഒരുതരത്തിലുമുള്ള ക്രൂരതയും പാടില്ലെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം രാമവര്‍മ ക്ലബ്ബില്‍ ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല സെമിനാറും സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അരുമമൃഗങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ നടപടികളെടുക്കും. വെറ്ററിനറി…

ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡിയില്‍ കാലിത്തീറ്റ

കൊല്ലം ജില്ലയിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കോക്കാട് ക്ഷീര സംഘത്തില്‍ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദക സംഘങ്ങളില്‍ പാലളക്കുന്ന…

പാല്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍

ഇടുക്കി മെഡിക്കല്‍ കോളേജജിലെ കിടപ്പുരോഗികള്‍ക്ക് പാല്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോമുകള്‍ ഫെബ്രുവരി 8 പകല്‍ 11 മണി വരെ വിതരണം ചെയ്യും. അന്നേ ദിവസം ഉച്ചക്ക് 2 മണി…

പാലിനു മില്‍മ നല്‍കുന്ന വില ലിറ്ററിന് 48.31 രൂപ

ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 3 രൂപ 50 പൈസ അധിക പാല്‍വില നല്‍കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. 2023 ഡിസംബറില്‍ യൂണിയന് നല്‍കിയ പാലളവിന്റെ അടിസ്ഥാനത്തിലാണ്…