Menu Close

വേനലവധിക്കാല കാർഷിക പരിശീലനം

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിൽ ‘തളിർ’ എന്ന വേനലവധിക്കാല കാർഷിക പ്രായോഗിക പ്രവർത്തി പരിചയ പരിശീലന പരിപാടി 2025 മെയ് 5 മുതൽ 9 വരെ സംഘടിപ്പിയ്ക്കുന്നു. കൂൺകൃഷി, നെൽകൃഷി, പച്ചക്കറികളുടെവിളവെടുപ്പ്, മണ്ണിര കമ്പോസ്റ്റ് നിർമ്മാണം, ഫലവൃക്ഷങ്ങളുടെ കായിക പ്രജനന രീതികളായ ബഡ്ഡിംഗ്,ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, അലങ്കാര സസ്യങ്ങളുടെ പുനരുൽപ്പാദനരീതികൾ എന്നിവ ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു. 5 മുതൽ 9ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. രജിസ്ട്രേഷൻ ഫീസ് 1,000/- മാത്രം. ഈ പരിപാടിയിലേയ്ക്ക് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9847465089, 7907803288 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.