Menu Close

വെള്ളായണി കാർഷിക കോളേജിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ്

ആറ് മുതൽ പതിനാല് വയസ്സ് വരെയുള്ള സ്കൂൾ കുട്ടികൾക്കായി വെള്ളായണി കാർഷിക കോളേജിൽ വച്ച് 2024 ഏപ്രിൽ അഞ്ചാം തീയതി മുതൽ സമ്മർ ക്യാമ്പിന് തുടക്കമാവുകയാണ്. കൃഷിയറിവുകലോടൊപ്പം ഷട്ടിൽ, ടേബിൾ ടെന്നീസ്, വോളിബോൾ, ബാസ്കറ്റ് ബോൾ, വിവിധ അത്‌ലറ്റിക്സ് ഇനങ്ങൾ തുടങ്ങിയവയുടെ ബാലപാഠങ്ങളും പ്രായോഗിക രീതിയിൽ ഈ ക്യാമ്പിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്നതായിരിക്കും. കൂടാതെ ഫൺ ഗെയിംസ്, വെൽനസ് പ്രോഗ്രാമുകൾ, ആരോഗ്യ അവബോധ ക്ലാസ്സുകൾ, സുംബ ഡാൻസ്, യോഗ, വിവിധ മത്സരങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ക്ലാസ്സിന് ഒരു മാസം 2,000 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും – 9544016835, 0471-2382185