Menu Close

സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2024 വർഷത്തെ പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്രപ്രവർത്തകൻ, പരിസ്ഥിതി ദൃശ്യമാധ്യമപ്രവർത്തകൻ, പരിസ്ഥിതിസംരക്ഷണ സ്ഥാപനം, പരിസ്ഥിതിസംരക്ഷണ തദ്ദേശ സ്വയംഭരണസ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾ നൽകുന്നത്. വിശദാംശങ്ങൾ https://schemes.envt.kerala.gov.in/award/home എന്ന വെബ് ലിങ്കിൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധ രേഖകളും പ്രസ്തുത വെബ് പോർട്ടൽ മുഖാന്തരം മേയ് 26നു മുമ്പായി സമർപ്പിക്കണം.