കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ് ആന്‍റ് ടെക്നോളജിയിലെ (KCAET) ബിടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളില്‍ നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. Iow (KEAM 2023) റാങ്ക് ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലും കമ്മ്യുണിറ്റി റിസര്‍വേഷന്‍ പാലിച്ചുകൊണ്ടുമായിരിക്കും അഡ്മിഷന്‍ നടത്തുക. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാ രേഖകളും സഹിതം മലപ്പുറം ജില്ലയിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ് ആന്‍റ് ടെക്നോളജിയില്‍ 2023 ഒക്ടോബർ 28 (ശനിയാഴ്ച) രാവിലെ 10.00 മണിക്ക് മുന്‍പായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kcaet.kau.in, www.kau.in എന്നീ വെബ്സൈറ്റുകള്‍ പരിശോധിക്കേണ്ടതാണ്.