Menu Close

സുഗന്ധവിള ഉല്‍പ്പാദന പദ്ധതി: കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം

പട്ടിക ജാതി ഉപവര്‍ഗ്ഗ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രവും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും സംയുക്തമായി സുഗന്ധവിള ഉല്‍പ്പാദന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ഞള്‍, ഇഞ്ചി എന്നീ വിളകള്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനായി 5 സെന്‍റില്‍ കുറയാതെ അത്യുല്‍പ്പാദന ശേഷിയുള്ള മഞ്ഞള്‍, ഇഞ്ചി വിത്തിനങ്ങള്‍ കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ള പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിളിച്ച് 2024 മെയ് 10നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോൺ – 8547675124