Menu Close

കോട്ടുവള്ളിയിൽ കതിരിടാനൊരുങ്ങി മണിച്ചോളവും പവിഴച്ചോളവും

എറണാകുളം, കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി  ചെറിയാപ്പിള്ളി നന്ദനം കൃഷിക്കൂട്ടം ചെറുധാന്യകൃഷി തുടങ്ങി. വിത്തുവിത കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി ഉദ്ഘാടനം ചെയ്തു.

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി തരിശുകിടന്ന ഒന്നര ഏക്കർ സ്ഥലം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചോളംകൃഷിക്കുള്ള  സ്ഥലം ഒരുക്കിയത്.

കാട് വെട്ടിത്തെളിച്ച് മണ്ണിൽ ഡോളമൈറ്റ് ചേർത്ത് നിലമൊരുക്കിയാണ് കൃഷിക്കൂട്ടം ചെറുധാന്യ വിത്തുകൾ വിതച്ചത്. മണിച്ചോളം , പവിഴ ചോളം എന്നീ ഇനങ്ങളാണ് കൃഷിയിറക്കിയത്.