Menu Close

കയ്പമംഗലം മണ്ഡലത്തിലെ 10 ഏക്കറില്‍ ഔഷധ കൃഷി ഒരുക്കും  – എം.എല്‍.എ

തൃശൂര്‍, കയ്പമംഗലം മണ്ഡലം സമഗ്രവിദ്യാഭ്യാസപദ്ധതിയിലെ തളിര്‍ഗ്രൂപ്പും സംസ്ഥാനകൃഷിവകുപ്പും സംയുക്തമായി  മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 10 ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യ തോട്ടങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ വിജയകരമായി നടപ്പാക്കിവരുന്ന തളിര്‍പദ്ധതിയുടെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളിലേക്കും ആവശ്യമായ ശീതകാല പച്ചക്കറിതൈകളും വിതരണം ചെയ്യും.