കുരുമുളകിന്റെ ശാസ്ത്രീയ കൃഷിരീതികള്‍ സംബന്ധിച്ചും സംയോജിത കീടരോഗ നിയന്ത്രണം തുടങ്ങിയവയെ കുറിച്ചും കര്‍ഷകര്‍ക്ക് അറിവ് പകരാന്‍ പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2024 ജനുവരി 23ന് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിലെ ഐ.ടി.കെ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് സെമിനാര്‍. രജിസ്ട്രേഷന് കര്‍ഷകന്റെ പേര് വിലാസം എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 8921082050 എന്ന വാട്സാപ്പ് നമ്പറില്‍ സന്ദേശം അയക്കുകയോ 04602227287 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക.