Menu Close

വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യും

വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കീഴിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷവത്കരണത്തിനായി വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യും. വിവിധ ഇനത്തിൽപ്പെട്ട ചന്ദനം, നെല്ലി, ഉങ്ങ്, നീർമരുത്, മണിമരുത്, താന്നി തുടങ്ങിയ വൃക്ഷത്തൈകൾ 2024 ജൂൺ അഞ്ച് മുതൽ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ എന്നിവക്കാണ് നൽകുക. ലോകപരിസ്ഥിതി ദിനമായ 2024 ജൂൺ അഞ്ച് മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലായ് ഏഴ് വരയാണ് വൃക്ഷവത്കരണം നടത്തുന്നത്. കൽപ്പറ്റ ചുഴലി ജില്ലാ സ്ഥിരം നഴ്സറിയിലാണ് വിതരണം ചെയ്യാൻ തൈകൾ തയ്യാറാക്കിയിട്ടുള്ളത്. വിശദവിവരങ്ങൾക്ക് കൽപ്പറ്റ സാമൂഹ്യ വനവത്കരണ വിഭാഗം റെയിഞ്ച് ഓഫീസുമായോ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ- 04936 202623, 8547603848, 8547603847