Menu Close

സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷിയിൽ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍

ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യ കര്‍ഷക വികസന ഏജന്‍സി നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിൽ ഒഴിവുണ്ട് . പ്രതിമാസം വേതനം 30,000 രൂപ.

യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അക്വാകള്‍ച്ചറിലുളള ബിരുദാനന്തരബിരുദം, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷറീസ് വിഷയത്തിലോ, ജന്തുശാസ്ത്രത്തിലോ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ തലത്തിലുളള അക്വാകള്‍ച്ചര്‍ മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നതാണ് യോഗ്യത. പ്രായപരിധി 56 വയസ്.

അപേക്ഷിക്കേണ്ട വിധം
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയോ, ഇമെയില്‍ വഴിയോ നല്‍കാവുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഹാജരാക്കണം. ഡിസംബര്‍ 20 ന് വൈകുന്നേരം 5 മണി വരെ അപേക്ഷകള്‍ അയക്കാം.


തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇടുക്കി ജില്ലയില്‍ എവിടെയും സേവനം അനുഷ്ഠിക്കാന്‍ ബാധ്യസ്ഥരായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233226 ,adidkfisheries@gmail.com, വിലാസം ഇടുക്കി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് , ഇടുക്കി