Menu Close

കാര്‍ഷിക സംരംഭകര്‍ക്ക് സൗജന്യമായി ഡി.പി.ആര്‍

കാര്‍ഷിക സംരംഭം തുടങ്ങാന്‍ ആശയവും ആഗ്രഹവുമുണ്ടായിട്ടും ബാങ്കില്‍ ഡി.പി.ആര്‍ (വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്) തയാറാക്കി നല്‍കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്‍ഷിക സംരംഭകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, എഫ്.പി.ഒ(ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍)കള്‍, എഫ്.പി.സി(ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി)കള്‍, കൃഷി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കൃഷിക്കൂട്ടങ്ങള്‍ എന്നിവര്‍ക്കായി സൗജന്യമായി ഡി.പി.ആര്‍ തയാറാക്കി നല്‍കുന്നു. ഇതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ പത്ത് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ഡി.പി.ആര്‍ ക്ലിനിക്കുകള്‍ നടത്തും. താല്‍പര്യമുള്ളവര്‍ അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടണം. ഫോണ്‍-0483 2733916.