തിരുവനന്തപുരത്ത് മൃഗസംരക്ഷണവകുപ്പിന്റെ കീഴില്പ്രവര്ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലിവളര്ത്തല്കേന്ദ്രത്തിലെ തെങ്ങ്, മാവ്, പ്ലാവ്, കശുമാവ് എന്നീ ഫലവൃക്ഷങ്ങളില്‍നിന്ന് 2024 ജൂൺ 1 മുതല്‍ 2025 മേയ് 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ ആദായം എടുക്കുവാനുള്ള അവകാശം 2024 മേയ് 28-ന് പകല്‍ 12 മണിക്ക് കേന്ദ്രം ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. 1000 രൂപ നിരതദ്രവ്യമടച്ച് ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോൺ : 0471-2732962
ഫലവൃക്ഷങ്ങളില്‍ ആദായം എടുക്കാം: പരസ്യലേലം 28 ന്
