Menu Close

കുട്ടനാട്ടിൽ മുഞ്ഞയുടെ സാന്നിദ്ധ്യം

കുട്ടനാട്ടിൽ പുഞ്ചകൃഷി ഇറക്കിയ ചില പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. കർഷകർ ജാഗ്രത പുലർത്തേണ്ടതും നിരന്തരം നെൽച്ചെടിയുടെ ചുവട്ടിൽ പരിശോധന നടത്തേണ്ടതുമാണ്. പകൽ സമയത്തെ കഠിന ചൂടും, രാത്രിയിലെ തണുപ്പുമായ കാലാവസ്ഥയിൽ മുഞ്ഞ കൂടുതലായി പകരാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ മിക്കയിടങ്ങളിലും മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മിറിഡ് ചാഴികൾ കാണപ്പെടുന്നു. ഈ സാഹചര്യത്തിൽ കർഷകർ വളരെ കരുതലോടു കൂടിയിരിക്കണം. സാങ്കേതിക നിർദ്ദേശ പ്രകാരമല്ലാതെ ഒരു കീടത്തിനെതിരേയും രാസകീടനാശിനികൾ പ്രയോഗിക്കരുത്. കൃഷിയിടത്തിൽ പ്രയോഗിക്കുന്ന ഏതൊരു കീടനാശിനിയും തുടർന്ന് മുഞ്ഞയുടെ വംശവർദ്ധനവിന് ഇടയാക്കുമെന്നതിനാൽ, ഇക്കാര്യത്തിൽ കർഷകർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. കീടനിരീക്ഷണകേന്ദ്രം ഉദ്യോഗസ്ഥർ അതാത് കൃഷിയിടങ്ങൾ സന്ദർശിച്ച് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതാണ്. ഇതിനായി കർഷകർക്ക്  8547865338, 9074306585 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.