Menu Close

പി എം കിസാന്‍ സമ്മാന്‍ നിധി തീയതി നീട്ടി

പി എം കിസാന്‍ സമ്മാന്‍ നിധി ആനൂകൂല്യം തുടര്‍ന്നും ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ആധാര്‍ സീഡിങ്, ഇ-കെ വൈ സി, ഭൂരേഖ എന്നിവ സമര്‍പ്പിക്കാന്‍ 2023 ഒക്‌ടോബര്‍ 28 വരെ അവസരം. ആധാര്‍ സീഡ് ചെയ്ത അക്കൗണ്ട് ആരംഭിക്കാന്‍ ഇന്ത്യാ പോസ്റ്റ് പേമെന്റ്‌സ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങണം. 2023 നവംബറില്‍ വിതരണം ചെയ്യുന്ന തുകയും മുടങ്ങിയ ഗഡുക്കളും ലഭിക്കും. ഇ-കെ വൈ സി ലാന്‍ഡ് സീഡിങ് എന്നിവ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ജനസേവനകേന്ദ്രങ്ങള്‍ വഴിയോ പൂര്‍ത്തിയാക്കണം. ഫോണ്‍ – 0474 2795082.