Menu Close

ശാസ്ത്രീയ ചിപ്പിക്കൂണ്‍ കൃഷിയിൽ പരിശീലനം

ആലപ്പുഴ ജില്ലിയിലെ കായംകുളം  കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ 2023 ഒക്ടോബര്‍ 26 രാവിലെ 9.30ന്  ‘ശാസ്ത്രീയ ചിപ്പിക്കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഹെഡ്, കൃഷി വിജ്ഞാന കേന്ദ്രം, സി. പി. സി. ആര്‍. ഐ., കായംകുളം എന്ന മേല്‍വിലാസത്തിലോ, 0479 – 2449268/2959268/9447790268 എന്ന ഫോണ്‍ നമ്പരിലോ  പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെട്ട് 500 രൂപ പരിശീലന ഫീസ് അടച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് പ്രവേശനം.