Menu Close

ഫലവൃക്ഷ തൈ വിതരണം ചെയ്തു

ആലപ്പുഴ, കരപ്പുറം ചേര്‍ത്തല വിഷന്‍- 2023 ന്റെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ നടന്ന ഫലവൃക്ഷ തൈകളുടെ വിതരണം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു.  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിത ജയിംസ് പദ്ധതി വിശദീകരിച്ചു. മുതിര്‍ന്ന കര്‍ഷകന്‍  വിജയന്‍ കറുത്തേടത്തിനെ ചടങ്ങില്‍ ആദരിച്ചു.