Menu Close

പൈനാപ്പിള്‍ വില കുതിക്കുന്നു. കര്‍ഷകര്‍ ആഹ്ളാദത്തില്‍

റംസാന്‍ കഴിഞ്ഞതോടെ മന്ദഗതിയില്‍ ആകുമെന്നു കരുതിയിരുന്ന പൈനാപ്പിള്‍ വിപണിക്ക് ചൂടുപിടിച്ചിരിക്കുന്നു. ഇന്ത്യയിലെല്ലായിടത്തുനിന്നുമുള്ള മൊത്തവ്യാപാരികള്‍ പൈനാപ്പിള്‍ തേടി കേരളത്തിലേക്കു വന്നതോടെ സന്തോഷത്തിന്റെ നാളുകള്‍ വരവായി. കഴിഞ്ഞ തവണത്തെക്കാള്‍ ഉല്‍പ്പാദനം കുറവാണ് ഈ വര്‍ഷം.

മഴ ചതിച്ചതാണ് കാരണം. കാലാവസ്ഥാവ്യതിയാനം മൊത്തത്തില്‍ വരുത്തിയ ഇരുപത്തിയഞ്ചു ശതമാനത്തോളം ഉല്‍പ്പാദനക്കുറവിനൊപ്പമാണ് ഇതും സംഭവിച്ചത്. എന്നാല്‍ ആവശ്യക്കാര്‍ കൂടിയത് പൈനാപ്പിളിനെ മോഹവിലയിലേക്ക് ഉയര്‍ത്തുകയാണ്. പകല്‍ച്ചൂട് കൂടിയതും ഉത്തരേന്ത്യക്കാര്‍ കൂടുതലായി പൈനാപ്പിള്‍ കഴിച്ചുതുടങ്ങിയതും വിലവര്‍ദ്ധനവിനു കാരണമായി.
കഴിഞ്ഞ വര്‍ഷം 36-45 രൂപ ഉണ്ടായിരുന്നിടത്ത് ഇക്കൊല്ലം 56 രൂപവരെ വില ഉയര്‍ന്നിരിക്കുന്നു.
കേരളത്തില്‍നിന്ന് ഏറ്റവുധികം കയറ്റുമതി ചെയ്യുന്ന പഴങ്ങളിലൊന്നാണ് കടച്ചക്കയെന്നും പിറുത്തിച്ചക്കയെന്നും പേരുള്ള പൈനാപ്പിള്‍. ദിവസം 250 ടണ്ണിലേറെ ഫൈനാപ്പില്‍ കേരളത്തില്‍നിന്ന് പുറംനാടുകളിലേക്കു പോകുന്നു, മൂവാറ്റുപുഴ, തൊടുപുഴ എന്നീ പ്രദേശങ്ങള്‍ കേന്ദ്രമാക്കിയാണ് കേരളത്തിലെ പൈനാപ്പിിള്‍കൃഷിയുടെ നല്ലഭാഗവും. വാഴക്കുളം പൈനാപ്പിള്‍ പ്രശസ്തമാണ്.