Menu Close

കേരള കാര്‍ഷികസര്‍വകലാശാലയിൽ പി.ജി. ഡിപ്ലോമ കോഴ്സ്

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള കാര്‍ഷികകോളേജ് വെള്ളായണി വിജ്ഞാനവ്യാപന വിദ്യാഭ്യാസവിഭാഗം നടപ്പിലാക്കുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഗ്രികള്‍ച്ചറല്‍ എക്സ്റ്റൻഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ലോമ കോഴ്സിലേക്ക് അഗ്രികള്‍ച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബാച്ചിലേഴ്സ് ബിരുദം ഉള്ളവര്‍ക്കും ഈ മേഖലയില്‍ എക്സിക്യൂട്ടീവുകളായി ജോലിചെയ്യുന്ന ഏതു ബിരുദധാരികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പാഠ്യപദ്ധതി ഏറിയപങ്കും ഓൺലൈൻ ആയതുകൊണ്ട് കൃഷി – കൃഷി അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെബ്സൈറ്റിലൂടെ (admissions.kau.in) 2024 ജൂൺ 11 ന് മുന്നേ സമർപ്പിക്കേണ്ടതാണ്. ഫോൺ: 8547856286, 9746932564