Menu Close

‘പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ റബ്ബര്‍ പ്ലാന്‍റേഷന്‍ മാനേജ്മെന്‍റ്’ കോഴ്സിലേക്ക് അപേക്ഷിക്കാം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) നടത്തുന്ന ‘പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ റബ്ബര്‍ പ്ലാന്‍റേഷന്‍ മാനേജ്മെന്‍റ്’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സിലേക്ക് 2023 ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. രണ്ടു സെമസ്റ്ററുകളിലായി നടത്തുന്ന ഈ കോഴ്സില്‍ ആദ്യ ആറുമാസം ക്ലാസ്സുകളും തുടര്‍ന്നുള്ള ആറുമാസം പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പും ആയിരിക്കും. തോട്ടം മേഖലയില്‍ മികച്ച തൊഴില്‍ നേടാന്‍ അവസരം ഒരുക്കുന്ന ഈ കോഴ്സിലേക്ക് അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/ബോട്ടണി/ഫോറസ്ട്രി എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും കൃഷിയിലോ അനുബന്ധമേഖലകളിലോ കുറഞ്ഞത് മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ള മറ്റ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. പരമാവധി 20 പേര്‍ക്കാണ് ഈ കോഴ്സില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരമുള്ളത്. താല്‍പര്യമുള്ളവര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങിന്‍റെ (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വാട്സ്ആപ്പ് – 9447710405, ഇ-മെയില്‍ – training@rubberboard.org.in