പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
തരൂരിലെ കാര്‍ഷികപുരോഗതി
✓ 38 ഹെക്ടറിൽ പുതുകൃഷി.
✓ 8 ഹെക്ടറിൽ തരിശുനിലക്കൃഷി.
✓ 82 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 80 മാതൃകാകൃഷിത്തോട്ടങ്ങൾ തുടങ്ങി.
✓ 2 ഫാര്‍മർ പ്രൊഡ്യൂസര്‍ കമ്പനികള്‍ ആരംഭിച്ചു.
✓ 4 കേരഗ്രാമങ്ങൾ ആരംഭിച്ചു.
✓ ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 8 നൂതന സംരംഭങ്ങൾ.
✓ 520 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ 2 നാളികേര സംഭരണകേന്ദ്രങ്ങൾ ആരംഭിച്ചു.
✓ 2 വിളാരോഗ്യ പരിപാലനകേന്ദ്രങ്ങൾ ആരംഭിച്ചു.
✓ കണ്ണമ്പ്ര കുത്തരി വിപണിയിലെത്തി.
✓ കാവശ്ശേരിയിൽ കാർഷിക സേവനകേന്ദ്രം ആരംഭിച്ചു.
✓ 3 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു.
✓ കാർഷികമേഖലയുടെ സമഗ്രോന്നമനം ലക്ഷ്യമിട്ട് ‘സമൃദ്ധി’ പദ്ധതി.
✓ നെൽകൃഷിയിൽ ഉൾപ്പെടെ പുതിയ മൂല്യവർദ്ധിത സംരംഭങ്ങൾ ആരംഭിച്ചു.