പാലക്കാട്, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തില്‍ നവകേരളം കര്‍മ്മപദ്ധതി-2 ന്റെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘നീരുറവ്’-ല്‍ നീര്ച്ചാല് നവീകരണം നടത്തി. ചൂരിക്കാട് ഒന്നാം വാര്‍ഡ് പ്രദേശത്തെ നീര്‍ച്ചാലാണ് നവീകരിച്ചത്. പൊല്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം വാര്‍ഡ് മെമ്പര്‍ വനജ അധ്യക്ഷയായ പരിപാടിയില്‍ എം.ജി.എന്‍.ആര്.ഇ.ജി.എസ് അസിസ്റ്റന്റ് എന്‍ജിനീയര്‍, തൊഴിലുറപ്പ് ഉദ്ദ്യോഗസ്ഥര്‍, സി.ഡി.എസ്, എ.ഡി.എസ്, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
നവകേരളത്തിലൂടെ നീര്ച്ചാല് നവീകരണം
