പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
മണ്ണാർക്കാടിലെ കാര്‍ഷികപുരോഗതി
✓ 64 കൃഷിക്കൂട്ടങ്ങൾ തുടങ്ങി.
✓ 80 മാതൃകാകൃഷിത്തോട്ടങ്ങൾ.
✓ 2320 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ 2 വിളാരോഗ്യ പരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു.
✓ 5 ഫാര്‍മർ പ്രൊഡ്യൂസർ കമ്പനികള്‍ ആരംഭിച്ചു
✓ 168.75 ലക്ഷം രൂപ ചെലവിൽ 4 ജലസേചനക്കുളങ്ങൾ നവീകരിച്ചു.
✓ അട്ടപ്പാടിയിൽ സംസ്ഥാനത്തെ ആദ്യ മില്ലറ്റ് വില്ലേജ് പദ്ധതി നടപ്പാക്കി.
✓ 1300 ഗുണഭോക്താക്കളുമായി 2000 ഹെക്ടറിൽ ചെറുധാന്യക്കൃഷി.
✓ ജൈവരീതിയിൽ 741 ഹെക്ടർ സ്ഥലത്ത് ചെറുധാന്യക്കൃഷി ആരംഭിച്ചു.
✓ സംസ്ഥാനത്തെ ആദ്യ മില്ലെറ്റ് സംസ്കരണ യൂണിറ്റ് പുതൂരിൽ തുടങ്ങി
✓ അഗളി കേന്ദ്രീകരിച്ച് അഗ്രോ സർവീസ് സെൻ്ററും കാർഷിക കർമ്മസേനയും ആരംഭിച്ചു.
✓ അട്ടപ്പാടി തുവരയ്ക്കും ആട്ടുകൊമ്പൻ അവരയ്ക്കും ഭൗമസൂചികാ പദവി.