Menu Close

കോങ്ങാടിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കോങ്ങാടിലെ കാര്‍ഷികപുരോഗതി

✓ 81 കൃഷിക്കൂട്ടങ്ങൾ തുടങ്ങി.

✓ 90 പുതിയ മാതൃകാകൃഷിത്തോട്ടങ്ങൾ.

✓ 1000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ കോങ്ങാട് സ്മാർട്ട് കൃഷിഭവൻ ആയി.

✓ 3 ഫാര്‍മ‍ർ പ്രൊഡ്യൂസ‍ർ കമ്പനികള്‍ ആരംഭിച്ചു.

✓ 6 ഇക്കോഷോപ്പുകൾ ആരംഭിച്ചു.

✓ RIDF പദ്ധതി പ്രകാരം 7.77 കോടി രൂപ ചെലവിൽ കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾ നടത്തി.

✓ 60 ഹെക്ടറിൽ പുതുകൃഷി തുടങ്ങി.

✓ 5 ഹെക്ടറിൽ തരിശുനിലക്കൃഷി ആരംഭിച്ചു.

✓ 600 ഹെക്ടറിൽ ജൈവകൃഷി തുടങ്ങി.

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 9 നൂതന സംരംഭങ്ങൾ ആരംഭിച്ചു.

✓ പോഷക സമൃദ്ധിക്കായി ചെറുധാന്യങ്ങളുടെയും പയർ വർഗ്ഗങ്ങളുടെയും കൃഷി ആരംഭിച്ചു.

✓ വീടുകൾ കേന്ദ്രീകരിച്ച് മട്ടുപ്പാവ് കൃഷി, പുരയിടക്കൃഷി, ഇടവിളക്കൃഷി എന്നിവ വ്യാപിപ്പിച്ചു.