Menu Close

ചിതറ പഞ്ചായത്തില്‍ നെല്‍കൃഷിയ്ക്ക് പുനരാരംഭം

ചിതറ പഞ്ചായത്തില്‍ തൂറ്റിക്കല്‍ പാലാംകോണം ഏലായില്‍ നെല്‍കൃഷിയ്ക്ക് പുനരാരംഭം. വര്‍ഷങ്ങളായി നെല്‍കൃഷി മുടങ്ങിയ പാലാംകോണം വയലുകളില്‍ പഞ്ചായത്ത്, കൃഷി ഭവന്‍, പാലാംകോണം നെല്‍കര്‍ഷക ഗ്രൂപ്പ്, ജീവ ജെ എല്‍ ജി കൃഷിക്കൂട്ടം എന്നിവയുടെ നേതൃത്വത്തിലാണ് തരിശ് നിലത്തില്‍ നെല്‍കൃഷി പുനരാരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.