കുളനട പഞ്ചായത്ത് പരിധിയിലുള്ള സംരംഭകര്‍ക്കും പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 ന് കുളനട ഗ്രാമപഞ്ചായത്ത് ഹാളില്‍ സംരംഭകത്വ അവബോധ ക്ലാസ് നടത്തുന്നു. പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍, യുവാക്കള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. കാര്ഷികോല്പന്നങ്ങളില്നിന്ന് മൂല്യര്ദ്ധിതോല്പന്നങ്ങള് നിര്മ്മിക്കാനാഗ്രഹിക്കുന്നവര്നിശ്ചയമായും ഈ അവസരം പ്രയോജനപ്പെടുത്തണം. ബാങ്കുവായ്പ ലഭിക്കാനുള്ള നടപടികള്‍, ഉദ്യം രജിസ്ട്രേഷന്, സര്‍ക്കാര്‍ സബ്സിഡിക്കുള്ള മാര്‍ഗങ്ങള്‍, ലൈസന്‍സ്, എന്‍.ഓ.സി. കിട്ടുന്നതിനുള്ള നടപടി എന്നിവ വിശദീകരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉദ്യം രജിസ്ട്രേഷന് സൗജന്യമായി എടുത്തുനല്കും. ഫോണ്‍:9207873619