Menu Close

🌹അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ / ആടുവളര്‍ത്തല്‍ പരിശീലനം

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22 ന്
അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍, 24 ന് ആട് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍
പരിശീലനം. പരിശീലന സമയം രാവിലെ 10 മണി മുതല്‍ 5 മണി വരെ. മൃഗസംരക്ഷണ മേഖലയിലെ പുതു സംരംഭകര്‍ക്കും/ തുടക്കക്കാര്‍ക്കും ചെറിയതോതില്‍ മൃഗങ്ങള്‍/
പക്ഷികള്‍ വളര്‍ത്തുന്നവര്‍ക്കുമായുള്ളതാണ് ഈ പരിശീലനം. (കൂടുതലായി മൃഗങ്ങള്‍/
പക്ഷികള്‍ വളര്‍ത്തുന്നവര്‍ക്കായി വരും ദിവസങ്ങളില്‍ പ്രത്യേക പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതായിരിക്കും.) താല്പര്യമുള്ളവര്‍ 0484 2950408 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ 10.15 മണി മുതല്‍ 05.15 വരെയുളള സമയത്തുവിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുക.