Menu Close

ചേര്‍ത്തലയില്‍ കാർഷികയന്ത്രങ്ങൾ സൗജന്യമായി റിപ്പയർ ചെയ്യാന്‍ അവസരം

ചേർത്തല നിയോജകമണ്ഡലത്തിലെ കർഷകർക്കായി കൃഷിവകുപ്പൊരുക്കുന്ന സൗജന്യ അറ്റകുറ്റപ്പണിപ്പുര 2024 ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 9.30ന് തണ്ണീര്‍മുക്കത്ത് ഉദ്ഘാടനംചെയ്യുന്നു. അന്നുമുതല്‍ ഇരുപതുദിവസം കഞ്ഞിക്കുഴി കാർഷിക കർമ്മസേന ഓഫീസിൽ ഈ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതാണ്. കേടായ കാർഷികയന്ത്രങ്ങൾ (Tiller, Tractor, Brush cutter, Chain saw, Sprayers etc) കർഷകർ അവിടെ കൊണ്ടുവരേണ്ടതാണ്. കേരള സ്റ്റേറ്റ് അഗ്രിമെക്കാനൈസേഷൻ മിഷനിലെ വിദഗ്ദ്ധര്‍ അവ പരിശോധിച്ച് കേടുപാടുകള്‍ തീര്‍ത്തുതരും. അറ്റകുറ്റപ്പണി പൂര്‍ണമായും സൗജന്യമായിരിക്കും. ഏതെങ്കിലും യന്ത്രഭാഗം മാറ്റേണ്ടാതായി അവര്‍ നിര്‍ദ്ദേശിച്ചാല്‍ കര്‍ഷകര്‍ അതുവാങ്ങിനല്‍കേണ്ടതാണ്. കൊണ്ടുവരാൻ കഴിയാത്ത യന്ത്രങ്ങളുടെ കാര്യത്തിൽ വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകും.
കൂടുതൽ വിവരങ്ങൾക്ക് ചേര്‍ത്തല നിയോജകമണ്ഡലത്തിലെ ഏതെങ്കിലും കൃഷിഭവനുകളുമായോ ചേര്‍ത്തല ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായോ ബന്ധപ്പെടുക.