കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രവും കേരള കേന്ദ്ര സര്‍വ്വകലാശാല സുവോളജി വിഭാഗവും സംയുക്തമായി കാസർഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ 2024 ഫെബ്രുവരി 29ന് ജലജീവികളുടെ ആരോഗ്യ പരിപാലം സംബന്ധിച്ച് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. മത്സ്യകൃഷിയില്‍ മുന്നേറ്റം സൃഷ്ടിക്കുന്നതിന് രോഗ പ്രതിരോധമുള്‍പ്പെടെ പ്രശ്നങ്ങള്‍ സമഗ്രവും ശാസ്ത്രീയവുമായി വിലയിരുത്തുന്നതിനും ലാഭകരവും സുസ്ഥിരവുമായ കൃഷിരീതികള്‍ വികസിപ്പിക്കുന്നതിനുമായാണ് ശില്പശാല നടത്തുന്നത്. ശില്പശാലയില് മത്സ്യകൃഷി രംഗത്തെ ശാസ്ത്രജ്ഞരും, കൃഷി വിദഗ്ദരും പങ്കെടുക്കും. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും സംവാദത്തിനും ഈ ശില്പശാല അവസരമൊരുക്കുന്നു.
ഫോണ്‍ – 9447689646, 8879646750.
മത്സ്യകര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഏകദിന ശില്പശാല
