വെള്ളായണി കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗവും കെ-അഗ്‌ടെക് ലോഞ്ച്‌പാഡും ചേർന്ന് “നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ” എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ബാലരാമപുരത്തെ തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ 2026 ഏപ്രിൽ 29-ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പരിശീലനം നടക്കും.നാളികേരത്തിൽ നിന്ന് വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ശാസ്ത്രീയമായി നിർമ്മിക്കുന്നതിൽ പ്രായോഗിക പരിശീലനവും വിദഗ്ധരുടെ ക്ലാസുകളും ചോദ്യോത്തര സെഷനും പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രമാണ് പ്രവേശനം. താൽപര്യമുള്ളവർ 500 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ 9995624888 / 8075566973 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഏകദിന പരിശീലനം