ന്യൂകാസില്‍ രോഗം അല്ലെങ്കില്‍ റാണിഖേത് രോഗം ഒരു പാരാ-മൈക്സോ വൈറസ് മൂലമുണ്ടാകുന്ന പക്ഷികളില്‍ മാത്രം കണ്ടുവരുന്ന പകര്‍ച്ചവ്യാധിയാണ്. ഈ അണുബാധയുടെ ഫലമായി ശ്വാസംമുട്ടലും ചുമയും, ചിറകുകള് തൂങ്ങിക്കിടക്കുന്നതും, കാലുകള്‍ വലിച്ചുനടക്കുന്നതും, തലയും കഴുത്തും വളച്ചൊടിക്കുക, വട്ടത്തില്‍ നടക്കുക, വിശപ്പില്ലായ്മ, പൂര്‍ണ്ണമായ തളര്‍വാതം തുടങ്ങിയവ പ്രകടമാകുന്നു.
പ്രതിരോധമാഗ്ഗമായി പക്ഷികള്‍ക്കും കോഴിക്കൂടുകള്ക്കും പൂര്‍ണ്ണമായ ശുചിത്വം ഉറപ്പാക്കുക. ഇന്ട്രാനാസലിയോ ഇന്‍ട്രാക്യുലര്‍ ആയോ കുടിവെള്ളത്തില്‍ നല്കുന്ന ലൈവ് ബി1, ലാ സോട്ട എന്നിവയുടെ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുക.