വര്‍ദ്ധിച്ച ഈര്‍പ്പം, നനവ്. പരാദങ്ങളുടെയും അണുബാധ കളുടെയും വ്യാപനം എന്നിവ മൂലം മണ്‍സൂണ്‍ കാലത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ചര്‍മ അണുബാധ, ചെവിയിലെ അണുബാധ, ബാഹ്യപരാദശല്യം, എലിപ്പനി എന്നീ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ മൃഗങ്ങളില്‍ ശുചിത്വം ഉറപ്പാക്കി, ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധകുത്തിവയ്പുകള്‍ കാലികമായി എടുക്കുകയും പതിവ് പരിശോധനകള്‍ നടത്തുകയും ചെയ്യുക.