മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന് മലപ്പുറം ജില്ലയിലെ രണ്ട് ബ്ലോക്കുകളിൽ പാരാവെറ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ നിർദിഷ്ട യോഗ്യതയുള്ളവരും എൽ.എം.വി ലൈസൻസുള്ളവരുമായിരിക്കണം. അഭിമുഖം 2024 ഫെബ്രുവരി 19ന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും നിയമനം. ഫോൺ: 0483 2734917.
മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന് പാരാവെറ്റിനെ നിയമിക്കുന്നു
