Menu Close

കൃഷിക്കും ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്

മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ 74,63,14,641 രൂപ വരവും 63,53,82,049 രൂപ ചിലവും 11,09,32,592 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ടെക് അവതരിപ്പിച്ചു. കാര്‍ഷിക കര്‍മ്മ സേന വിപുലീകരിച്ച് നഗരസഭയെ സമ്പൂര്‍ണ്ണ തരിശു രഹിത നഗരസഭയാക്കി മാറ്റും. തെങ്ങ് കൃഷിയുടെ അഭിവൃദ്ധിക്കായി കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കും. നെല്‍കൃഷി കാര്യക്ഷമമാക്കാന്‍ കര്‍ഷകര്‍ക്ക് കൂലി ലഭ്യമാക്കാനും തുക വകയിരുത്തും. യുവതികളെ കൃഷിയില്‍ ആകര്‍ഷിക്കുന്നതിന് ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കും. മികച്ച ജൈവവളം, രാസവളങ്ങള്‍ എന്നിവ നല്‍കും. ടൂറിസം മേഖലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.