Menu Close

പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു

സംസ്ഥാന ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി യൂണിറ്റിന്റെയും വടവാതൂര്‍ ക്ഷീരവ്യവസായ സഹകരണസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു ബോധവല്‍ക്കരണ പരിപാടി 2023 സെപ്റ്റംബർ 23 ശനിയാഴ്ച രാവിലെ 9. 30ന് ക്ഷീരവ്യവസായ സഹകരണസംഘത്തില്‍ വച്ചു സംഘടിപ്പിക്കുന്നു. ശുദ്ധമായ പാലുല്‍പാദനത്തിന് ക്ഷീരകര്‍ഷകര്‍ അറിയേണ്ടത്, പാല്‍ വിലനിര്‍ണയവും പശുപരിപാലനത്തിലെ ശാസ്ത്രീയതയും, ക്ഷീരവികസന വകുപ്പും പദ്ധതികളും എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്.