പൂഞ്ഞാര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ വച്ച് ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ കാളിറ്റി കണ്ട്രോള് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു പാല് ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി 2023 ഡിസംബർ 22 ന് നടത്തപ്പെടുകയാണ്. ഇതോടനുബന്ധിച്ച് ശുദ്ധമായ പാല് ഉല്പാദനം കര്‍ഷകര്‍ അറിയേണ്ടത്, പാല് വില നിര്‍ണ്ണയം അടിസ്ഥാന ഘടകങ്ങള്‍, ക്ഷീരഗ്രാമം പദ്ധതിയും മറ്റ് ആനുകൂല്യങ്ങളും എന്നീ വിഷയങ്ങളില്‍ ക്ഷീര വികസന വകുപ്പിലെ സാങ്കേതിക വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കുന്നതാണ്. ഈ പരിപാടിയിലൂടെ ക്ഷീരകര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നു.