Menu Close

സംരംഭകര്‍ക്കായി ‘മാര്‍ക്കറ്റ് മിസ്റ്ററി’

മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്ഷോപ്പ് കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റർപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംരംഭകര്‍ക്കായി ‘മാര്‍ക്കറ്റ് മിസ്റ്ററി’ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024 ഏപ്രില്‍ 18 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ വച്ചാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ / എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പങ്കെടുക്കാം. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2950 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1200 രൂപയുമാണ് ഫീസ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1800 രൂപ താമസം ഉള്‍പ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. താല്പര്യമുള്ളവര്‍ ഓണ്‍ലൈനായി 2024 ഏപ്രില്‍ 16 നകം http://kied.info/trainingþcalender എന്ന സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ നമ്പര്‍ – 0484 2532890, 2550322, 9188922800.