Menu Close

പെരിന്തൽമണ്ണയിലെ കാര്‍ഷിക പുരോഗതി

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

പെരിന്തൽമണ്ണയിലെ കാര്‍ഷിക പുരോഗതി

✓ ഉത്പാദന സേവന മൂല്യവർധിത മേഖലകളിലായി 126 കൃഷിക്കൂട്ടങ്ങൾ, ഫാം പ്ലാൻ അധിഷ്ഠിത വികസന പദ്ധതിയിലൂടെ 70 മാതൃക തോട്ടങ്ങൾ, താഴെക്കോട് പ്ലാന്റ് ഹെൽത്ത് ക്ലിനിക്, 2 കേരഗ്രാമങ്ങൾ എന്നിവ ആരംഭിച്ചു

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതിയിലൂടെ ആരംഭിച്ചത് 7 സംരംഭങ്ങൾ

✓ ഒരു കർഷകോൽപാദക കമ്പനി (FPC) ആരംഭിച്ചു

✓ മുൻസിപ്പാലിറ്റി കേന്ദ്രീകരിച്ച് കൃഷി കൂട്ടങ്ങളുടെ നേതൃത്വത്തിൽ ആഴ്‌ച ചന്ത നടത്തുന്നു

✓ 12 ഹെക്ടറിൽ തരിശു നിലകൃഷി  

✓ 6 ഹെക്ടറിൽ ജൈവകൃഷി

✓ ആലിപ്പറമ്പ് കൃഷിഭവൻ പരിധിയിൽ 100 ഹെക്ടർ ചേന കൃഷി