Menu Close

കോട്ടക്കലിലെ കാര്‍ഷിക പുരോഗതി

മലപ്പുറം ജില്ലയിലെ കോട്ടക്കൽ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കോട്ടക്കലിലെ കാര്‍ഷിക പുരോഗതി

✓ ഇടയൂർ മുളകിന് ഭൗമ സൂചികാ പദവി ലഭിച്ചു.

✓ 60 ഹെക്ടറിൽ മുളകുകൃഷി.

✓ 64 ഹെക്ടറിൽ വെറ്റിലക്കൃഷി. 

✓ 24 ഹെക്ടറിൽ തരിശുനിലക്കൃഷി.

✓ പുതുതായി ഒരു കർഷകോത്പാദക കമ്പനി (FPC) കൂടി ആരംഭിച്ചു.

✓ 2 കേരഗ്രാമങ്ങൾ കൂടി പുതുതായി തുടങ്ങി.

✓ ഒരു കൃഷിഭവൻ – ഒരു ഉൽപന്നം പദ്ധതിയിലൂടെ 7 സംരംഭങ്ങൾ ആരംഭിച്ചു.

✓ 70 ഫാം പ്ലാനുകൾ നടപ്പാക്കി.

✓ 226 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു.

✓ 1212 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ 200 ഹെക്ടറിൽ ജൈവകൃഷി തുടങ്ങി.